Saturday, March 5, 2011


ഇരയെ തീടിയയിരുന്നു യാത്ര
ഒടുവില്‍ അവനില്‍ എത്തി
അവന്‍ ചോദിച്ചു, എന്തിനാണ്?
ഞാന്‍  പറഞ്ഞു , പറയില്ല .
വീണ്ടും ചോദിച്ചു , ആര്‍ക്കു വേണ്ടിയാണു  ?
പറയില്ല ഇതെന്‍റെ തൊഴിലാണ് ..
വീണ്ടും പലതും പറഞ്ഞു കൊണ്ടിരിന്നു.
എന്‍റെ കത്തിയേക്കാള്‍  മൂര്‍ച്ച,
അവന്‍റെ വാക്കുകള്‍ക്കായിരുന്നു..

പതറിയ ശബ്ദത്തിലും മൂര്‍ച്ചയുള്ള വാക്കുകള്‍
എന്തൊക്കയോ പറയണമെന്നുണ്ട് പക്ഷെ ,
അപ്പോഴേക്കും അവന്‍റെ രക്തം വാര്‍ന്നു കഴിഞ്ഞിരുന്നു ..

വാക്കുകളുടെ മൂര്‍ച്ച ഇപ്പോഴും
എന്‍റെ ചെവിയും തലച്ചോറും
തുളച്ചു കയറികൊണ്ടിരിക്കുന്നു..
അടങ്ങാത്ത ദാഹവും ശ്വാസം  മുട്ടലും ..
ഈ പരവേശം  എന്താനന്നെറിയില്ല ..
ഈ ബ്രാണ്ടിക്ക് അവന്‍റെ ചോരയുടെ
മണവും നിറവുമാണ് ...
എനിക്ക് അറുപ്പാകുന്നു...
ഈ മദ്യത്തോട് , എന്നോട് ,ഈ ലോകത്തോട്‌ ..

Wednesday, September 16, 2009

സത്യത്തിന്റെ മുഖം

സത്യത്തിന്റെ മുഖം വികൃതമാനന്നു കേട്ട്ടാണ് അസത്യത്തിന്റെ സൌന്ദര്യ മുഖം തേടി പോയത്,അവിടെ ചെന്നപോളാണ് അറ്യുന്നത് അതുംഅസത്യമാണ് എന്ന്

Thursday, October 23, 2008

എന്‍റെ ഗ്രാമം

ഭാരത പുഴയുടെയും കുന്തി പുഴയുടെയും തീരത്തുള്ള എന്‍റെ ഗ്രാമം ..പുഴയും വയലും കുന്നും മലയും, വേലയും പൂരവും തിറയും തെയ്യവും ആടുന്ന കാവുകളും, ഒരുകൂട്ടം നല്ല മനുഷ്യരും നിറഞ്ഞ വള്ളുവനാട്ടിലെ ആ തീരത്തെക് തിരികെയെത്താന്‍ കൊതിച്ചിടാറുണ്ട് എന്നും...

Friday, July 4, 2008

നൊസ്റ്റാള്‍ജിയ ...

മഴ.......മഴയുടെ സുഗന്ധവും സംഗീതവുംഎന്നില്‍ എതോ ഒരു സുഖമുള്ള ഓര്‍മ്മകള്‍ ഉണാര്‍ത്തുന്നു....ജൂണിലെ തോരാതെ പൊഴിയുന്ന മഴയില്‍പുതുവസ്ത്രം ധരിച്ചു,വര്‍ണ്ണക്കുട ചൂടിആദ്യമായി പള്ളിക്കൂടത്തില്‍ പോയനാള്‍....തുലാവര്‍ഷം തിമിര്‍ക്കുമ്പോള്‍ ഇടിയുടെ ശബ്ധം ഭയന്നുഅലമാരക്കകത്തു ഒളിച്ചിരുന്നതു...തലേന്നു പെയ്ത മഴയിലും കാറ്റിലും വീണ മാമ്പഴം പെറുക്കാന്‍കാലത്തു മല്‍സരിച്ചു മാവിഞ്ചുവട്ടിലേക്കു ഓടിയതു...അപ്രതീക്ഷിത മഴയില്‍ കാന്റീനില്‍ പെട്ടുപൊയപ്പൊല്‍അവളുടെ തോളൊടു ചേര്‍ന്നു ക്യാമ്പസില്‍ പൊയനാള്‍...അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി ഗ്രാഹതുരത മുണര്‍ത്തുന്ന ഓര്‍മകള്‍...

നിനവുകള്‍....

മഴ..... വീണ്ടും ഒരു മഴ കാലം കൂടി വന്നെത്തി , ഒന്നും മിണ്ടാതെ,,പലപ്പോഴും അങ്ങിനെയാണ് ... വരുന്നതും പോകുന്നതും പെട്ടന്നാണ് ...
വേനല്‍ ബാധിച്ച മനസുകളിലെകു കുളിരായി പെയ്തിറങ്ങുന്ന മഴയെ കുറിച്ചാണ് എല്ലാ പത്രങ്ങളിലെയും വാര്‍ത്ത‍ ., നാളെ ഇതേ താളില്‍ തന്നെ കലി അടങ്ങാതെ സംഹാര തന്ടവമാടുന്ന മഴയെ കുറിച്ചായിരികും വാര്‍ത്ത‍,...

മഴ എന്നും കൌതുകമായിരുന്നു , കോരി ചൊരിയുന്ന മഴയില്‍ തെക്കേ മാവില്‍ നിന്നും മാമ്പഴം അടര്‍ന്നു വീഴുന്നതും , മഴവില്ല് പോലെ ചായുന്ന കാറ്റാടി മരങ്ങളും,കുത്തിയോലിച്ചു ഒഴുകുന്ന കുന്തി പുഴയും എന്നും എനിക്ക് കൌതുകമുള്ള കാഴ്ചകള്‍ ആയിരുന്നു.....കാറ്റിനോട് മല്ലിട്ടു അതിന്‍റെ ദിശകു അനുസരിച്ച് തന്‍റെ പുള്ളികുട ചെരിച്ചും നിവര്‍ത്തിയും പിടിച്ചു കടത്തു വന്ച്ജിയില്‍ അവള്‍ അക്കരെയുള്ള പാരലല്‍ കൊലെജിലെക് പോകുന്നത് എന്നും കൌതുകത്തോടെ നോകി നില്‍കരുണ്ടായിരുന്നു ...
കഴിഞ്ഞ തുലാവര്‍ഷം വരെ ...ആകാശം പിളര്‍ന്നു വരുന്ന ഇടിയുടെ സബ്ദത്തില്‍ അവളുടെ രോദനം ഒന്നുമല്ലായിരുന്നു,അതി ശക്തമായ ഒഴുകില്‍ വന്ചിയോടൊപ്പം ആഴങ്ങളിലെക് ഒഴുകുമ്പോഴും അവള്‍ നിലവിളിച്ചു കൊണ്ടിരുന്നു , അര്‍ത്തിരംബുന്ന മഴയുടെ ശബ്ദത്തില്‍ അര കേള്‍ക്കാന്‍..മഴയുടെ സൌന്ദര്യം വര്നിച്ചവരും മഴയെ കവിതയാകിയവരും ആ രോദനം കേട്ടില്ല..പക്ഷെ ന്താന്‍ കേള്‍കുന്നു,ഇന്ന് മഴയുടെ ശബ്ദം എനിക്ക് ഭയമാണ്,അവളുടെ രോദനം കലര്‍ന്ന ആ ശബ്ദം..

ഇപ്പോഴും മാമ്പഴങ്ങള്‍ കൊഴിയറുണ്ട്, കാറ്റാടി മരങ്ങള്‍ മഴവില്ല് പോലെ ചായാറുണ്ട്, കുന്തിപുഴ നിറഞ്ഞു ഒഴുകുന്നു ,ഓളങ്ങളെ മുറിച്ചു നീങ്ങുന്ന വന്ചിയുമുണ്ട് പക്ഷെ അതില്‍ പുള്ളി കുടയും ചൂടി ഇരിക്കുന്നവരുടെ കൂടെ അവളെ മാത്രം കാണാറില്ല ..(രനീഷ്‌ റഹ്‌മാന്‍)