ഇരയെ തീടിയയിരുന്നു യാത്ര
ഒടുവില്‍ അവനില്‍ എത്തി
അവന് ചോദിച്ചു, എന്തിനാണ്?
ഞാന്‍ പറഞ്ഞു , പറയില്ല .
വീണ്ടും ചോദിച്ചു , ആര്‍ക്കു വേണ്ടിയാണു ?
പറയില്ല ഇതെന്റെ തൊഴിലാണ് ..
വീണ്ടും പലതും പറഞ്ഞു കൊണ്ടിരിന്നു.
എന്റെ കത്തിയേക്കാള്‍ മൂര്‍ച്ച,
അവന്റെ വാക്കുകള്‍ക്കായിരുന്നു..
പതറിയ ശബ്ദത്തിലും മൂര്‍ച്ചയുള്ള വാക്കുകള്‍
എന്തൊക്കയോ പറയണമെന്നുണ്ട് പക്ഷെ ,
അപ്പോഴേക്കും അവന്റെ രക്തം വാര്‍ന്നു കഴിഞ്ഞിരുന്നു ..
വാക്കുകളുടെ മൂര്‍ച്ച ഇപ്പോഴും
എന്റെ ചെവിയും തലച്ചോറും
തുളച്ചു കയറികൊണ്ടിരിക്കുന്നു..
അടങ്ങാത്ത ദാഹവും ശ്വാസം മുട്ടലും ..
ഈ പരവേശം എന്താനന്നെറിയില്ല ..
ഈ ബ്രാണ്ടിക്ക് അവന്റെ ചോരയുടെ
മണവും നിറവുമാണ് ...
എനിക്ക് അറുപ്പാകുന്നു...
ഈ മദ്യത്തോട് , എന്നോട് ,ഈ ലോകത്തോട് ..
No comments:
Post a Comment